പരിക്കുണ്ടോ എന്ന് തീരുമാനിക്കുന്നത് താന്‍ തന്നെയെന്ന് ഇക്കാര്‍ഡി; ഇന്റെര്‍മിലാന് തിരിച്ചടി

രിക്ക്മൂലം ഇക്കാര്‍ഡി കളം വിട്ടപ്പോള്‍ പരിങ്ങലിലായ ഇന്റെര്‍മിലാന് വീണ്ടും തിരിച്ചടി. ഇക്കാര്‍ഡി പരിക്കില്‍ നിന്നും മോചിതനായിട്ടില്ല എന്ന് അറിയിച്ചതാണ് ടീമിന് വീണ്ടും തിരിച്ചടിയായിരിക്കുന്നത്.

അതേസമയം ഇന്റെര്‍മിലാനുമായുണ്ടായ കരാര്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ഇക്കാര്‍ഡി പിന്തിരിയാനുണ്ടായ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കരാര്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇന്റര്‍ മിലാന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട ഇക്കാര്‍ഡി ഇതുവരെ പിന്നെ ഇന്റര്‍ മിലാനായി കളിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഇക്കാര്‍ഡി പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാണെന്ന് ക്ലബ് ഡോക്ടര്‍ പറഞ്ഞിരുന്നു എന്നാല്‍ ഡോക്ടര്‍ അല്ല താന്‍ ആണ് തനിക്ക് പരിക്ക് ഉണ്ടോ വേദനയുണ്ടോ എന്ന് തീരുമാനിക്കുന്നത്, തനിക്ക് പരിക്ക് ഇല്ലാ എന്ന് തനിക്ക് തോന്നുമ്പോള്‍ മാത്രമേ ഇനി കളത്തില്‍ ഇറങ്ങു എന്നും ഇക്കാര്‍ഡി പറഞ്ഞു. നേരത്തെ ഇക്കര്‍ഡിയുടെ ഏജന്റും ഭാര്യയുമായ വാണ്ട ഇക്കാര്‍ഡി ക്യാപ്റ്റന്‍സി തിരികെ ലഭിച്ചാല്‍ മാത്രമെ ഇന്റര്‍ മിലാനായി കളിക്കു എന്ന് പറഞ്ഞിരുന്നു.

Top