ഇന്റര്‍ മിലാനുമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് സൂപ്പര്‍ താരം ഇക്കാര്‍ഡി ടീമിലേക്ക് തിരിച്ചെത്തി. നീണ്ട കാലത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇക്കാര്‍ഡി തിരികെ എത്തിയതില്‍ അതീവ സന്തോഷം ഉണ്ട് എന്ന് ഇക്കാര്‍ഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാറ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്‍ഡിയുടെ ക്യാപ്റ്റന്‍സി ഇന്റര്‍ മിലാന് നീക്കിയതുമായി ബന്ധപ്പെട്ടാണ് ക്ലബും താരവും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. കരാര്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ശേഷം ഇന്റര്‍ മിലാന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട ഇക്കാര്‍ഡി ക്യാപ്റ്റന്‍സി കിട്ടിയാല്‍ മാത്രമെ കളിക്കു എന്ന നിലപാടില്‍ ആയിരുന്നു.
നിലവില്‍ ഇക്കാര്‍ഡിയും ക്ലബും തമ്മില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും ടീമില്‍ ഇക്കാര്‍ഡി എത്തിയതോടെ താനും കുടുംബവും സന്തോഷത്തില്‍ ആണെന്നും ഇക്കാര്‍ഡിയുടെ ഭാര്യ പറഞ്ഞു. ഇന്നലെ ഹോം ഗ്രൗണ്ടില്‍ ആദ്യമായി ഇറങ്ങിയ ഇക്കാര്‍ഡിയെ ഇന്റര്‍ മിലാന്റെ ആരാധകര്‍ കൂവി വിളിച്ചായിരുന്നു വരവേറ്റത്. ഒരു മാസത്തോളം നീണ്ട പ്രശ്നത്തിന് ഒടുവില്‍ കഴിഞ്ഞ ആഴ്ചയാണ് ഇക്കാര്‍ഡി ആദ്യമായി ഇന്ററിന് കളിച്ചത്.