ഐ.സി.സിയുടെ ദശകത്തിലെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർ ഓസ്‌ട്രേലിയൻ താരം എല്ലിസെ പെറി

ദുബായ്: ഐ.സി.സിയുടെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള ബഹുമതി സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരം എല്ലിസെ പെറി. ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന – ട്വന്റി 20 താരത്തിനുള്ള നേട്ടവും എല്ലിസെ പെറി തന്നെയാണ് സ്വന്തമാക്കിയത്. ഈ കാലയളവിൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം അക്കൗണ്ടിൽ നേടിയെടുത്തത്. ഇതിനൊപ്പം തന്നെ നാലു തവണ ഐ.സി.സി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐ.സി.സി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി.

ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും പെറി നേടി. 2012, 2014, 2018, 2020 വര്‍ഷങ്ങളില്‍ ഓസീസ് ടീമിനൊപ്പം ലോകകപ്പ് വിജയങ്ങളിലും പങ്കാളിയായി.

Top