ഐസിസിയുടെ പോയവർഷത്തെ വനിതാ എമർജിങ്ങ് ക്രിക്കറ്ററായി ഇന്ത്യൻ പേസർ രേണുക സിംഗ്. ഓസ്ട്രേലിയയുടെ ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിന്റെ ആലിസ് കാപ്സി, ഇന്ത്യൻ വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ തുടങ്ങിയ താരങ്ങളെ മറികടന്നാണ് രേണുക സിംഗ് ഈ പുരസ്കാരം നേടിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെ അരങ്ങേറിയ താരമാണ് രേണുക സിംഗ്. 20 ടി-20 മത്സരങ്ങളും 7 ഏകദിന മത്സരങ്ങളും കളിച്ച രേണുക യഥാക്രമം 21, 18 വിക്കറ്റുകളാണ് നേടിയത്.
പോയ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി-20 റാങ്കിംഗിൽ ഒന്നാമതാണ് സൂര്യ.