ഇസ്ലാമാബാദ്: ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തയാറാകണമെന്ന് പാക്കിസ്ഥാന്.
സുരക്ഷാ പ്രശ്നങ്ങള്‍ ഏറെയുള്ള നാടാണ് ഇന്ത്യയെന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാക്ക് ആരാധകര്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്.
Alhamdullilah. Thanks to Allah . Pakistan is safe country. India is behind in all terrorists activities
— Adil Raza ?? (@AdilRaza1991) October 10, 2017
കഴിഞ്ഞ ദിവസം, ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരം വിജയിച്ചതിനു ശേഷം മടങ്ങിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവം മുന്‍ നിര്‍ത്തിയാണ് പാക് ആരാധകര്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡയയില്‍ ഇതു സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
And then they say #Pakistan is not a safe place.
I can assure you @AaronFinch5 that Pakistan is ever safer than #India.
We are a peaceful & cricket loving nation
We want our cricket back
And we will do InshaAllah #HopeNotOut https://t.co/1wgI4oV3Us— HAMAS \o/ (@HamasulGhani) October 11, 2017
അതേസമയം, പാക് ആരാധകരുടെ ഈ ആവശ്യം ഐസിസി ഇതുവരെ കണ്ടതായി നടിച്ചിട്ടില്ല.