ഐസിസി ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചു

സിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലൻറ് നായകൻ കെയ്ൻ വില്യംസൺ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാമത്. സ്മിത്തിനെ രണ്ടാം സ്ഥാനത്താക്കിയാണ് കെയ്ന്റെ മുന്നേറ്റം. ശ്രീലങ്കക്കെതിരായ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് അഞ്ചാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നാണ് മൂന്നാമത്. കോലി നാലാം സ്ഥാനത്ത് തുടരുന്നു. ചേതേശ്വർ പൂജാര ആറാം സ്ഥാനത്താണ്. പാകിസ്ഥാൻ നായകൻ ബാബർ അസമിനെ മറികടന്നാണ് പൂജാര ആറാമതെത്തിയത്. അജിങ്ക്യ രഹാനെ എട്ടാം സ്ഥാനത്താണ്.

ആദ്യ ഇരുപത് പേരുടെ പട്ടികയിൽ ഇന്ത്യൻ ഓപ്പണ‍ർ രോഹിത് ശ‍ർമയും യുവതാരം റിഷഭ് പന്തുമുണ്ട്. റിഷഭ് പന്ത് 13ാം സ്ഥാനത്തും രോഹിത് 18ാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇരുവ‍ർക്കും മുന്നേറാനുള്ള അവസരമാണ് ഒരുക്കുക.

ബൗള‍ർമാരുടെ പട്ടികയിൽ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും കമ്മിൻസായിരുന്നു മാൻ ഓഫ് ദി സീരീസ്. ഇംഗ്ലണ്ടിൻെറ സ്റ്റ്യുവ‍‍ർട്ട് ബ്രോഡാണ് രണ്ടാമത്. ഇന്ത്യയുടെ സ്പിന്ന‍ർ ആർ അശ്വിൻ എട്ടാമതും ജസ്പ്രീത് ബുംറ ഒമ്പതാമതും തുടരുന്നു.

ശ്രീലങ്കക്കെതിരെ ടെസ്റ്റ് പരമ്പരയിൽ കളിച്ചില്ലെങ്കിലും ഇംഗ്ലണ്ടിൻെറ സൂപ്പ‍ർതാരം ബെൻ സ്റ്റോക്സാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമൻ. 419 പോയൻറുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇൻഡീസിൻെറ ജേസൺ ഹോൾഡറാണ് രണ്ടാമത്.

Top