അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ന് തുടക്കം. ആദ്യ ദിവസത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയയെയും ശ്രീലങ്ക, സ്‌കോട്‌ലന്‍ഡിനെയും നേരിടും.
ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.
ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍.
ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.
യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്വാന്‍ എന്നിങ്ങനെയാണ് ഇന്ത്യന്‍ നിര.