ലണ്ടന്‍: ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഡെയ്‌നി വാന്‍ നിക്കേര്‍ക്ക്.
ഒരൊറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ഡെയ്‌നി വാന്‍ മുന്നേറിയത്.
ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം റിച്ചി ബെനൗഡിന്റെ 50 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ റെക്കോര്‍ഡാണ് താരം മറികടന്നിരിക്കുന്നത്.
വിന്‍ഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 25.2 ഓവറിനുള്ളില്‍ 48 റണ്‍സിന് എല്ലാവരെയും പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക കളി കാര്യമാക്കിയത്.
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വിന്‍ഡീസിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറായിരുന്നു ഇത്.