കങ്കാരുപ്പടയെ വിരട്ടിയോടിച്ച് ഇന്ത്യ; 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

ഓവല്‍ : ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 36 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 352 റണ്‍സ് മറികടക്കാന്‍ ഓസ്ട്രേലിയക്ക് സാധിച്ചില്ല. അവസാന പന്തില്‍ 316 റണ്‍സിന് പുറത്തായി.69 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍(56), അലക്‌സ് ക്യാരി(55),ഉസ്മന്‍ ക്വാജ(42),ആരോണ്‍ ഫിഞ്ച്(36) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും ബുമ്രയും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോള്‍. ചഹാല്‍ രണ്ടു വിക്കറ്റ് സ്വന്തമാക്കി.സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണു (109 പന്തില്‍ 117) കൂറ്റന്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. ശേഷം അര്‍ദ്ധ സെഞ്ചുറി നേടി വിരാട് കോഹ്ലിയും(82), രോഹിത് (57), പാണ്ഡ്യ (48) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച് പുറത്തായി. ധോണി(14 പന്തില്‍ 27) പുറത്താകാതെ നിന്നു.

ഓസ്ട്രേലിയക്കായി മര്‍ക്കസ് ടോണിസ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍. പാറ്റ് കമ്മിന്‍സ്. മിച്ചല്‍ സ്റ്റാര്‍ക്,നാഥന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു. തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍.

Top