സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ സ്റ്റോറുകളില്‍ പണ ഇടപാടിനായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചു. ‘ഐസിഐസിഐ ബാങ്ക് കാര്‍ഡ്‌ലെസ് ഇഎംഐ’ സംവിധാനം മുന്‍കൂട്ടി അനുമതി ലഭിച്ച ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ ലളിതമായ തവണ വ്യവസ്ഥയില്‍ വാങ്ങാന്‍ സൗകര്യം ചെയ്യുന്നു.

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ മൊബൈല്‍ നമ്പര്‍, പാന്‍, ഒടിപി ഉപയോഗിച്ച് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ പിഒഎസ് മെഷീനില്‍ പ്രത്യേക ചാര്‍ജൊന്നും കൂടാതെ ലളിതമായ തവണ വ്യവസ്ഥയിൽ ഇടപാട് നടത്താമെന്ന് ഐസിഐസിഐ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമണെന്ന് ഐസിഐസിഐ ബാങ്ക് അണ്‍സെക്വേർഡ് അസറ്റ്സ് മേധാവി സുദീപ്ത റോയ് പറഞ്ഞു.

Top