ഐസിഐസിഐ ബാങ്കിന് കോടികളുടെ നഷ്ടം ; എന്‍ഡിടിവി സഹസ്ഥാപകന്റെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്.

തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ തുടങ്ങിയ റെയ്ഡ് ഡല്‍ഹിയിലും ഡെറാഡൂണിലുമായി നാലിടങ്ങളില്‍ പുരോഗമിക്കുകയാണ്.

പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2015 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു.

Top