പലിശയില്ലാതെ 20,000 രൂപവരെ ഐസിഐസിഐ ബാങ്ക് ഹ്രസ്വകാല വായ്പ നല്‍കും

icici bank

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുള്ള ഷോപ്പിങ് എന്നിവയ്ക്കായി പലിശയില്ലാതെ 20,000 രൂപവരെ ഐസിഐസിഐ ബാങ്ക് തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ഹ്രസ്വകാല വായ്പ നല്‍കുന്നു. 45 ദിവസമാണ് വായ്പയുടെ കാലാവധി.

ഉപഭോക്താക്കള്‍ക്ക് ഏതുസമയത്തുവേണമെങ്കിലും വായ്പ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് സൈറ്റിലുള്ള പേ ലേറ്റര്‍വഴിയാണ് വായ്പ ലഭിക്കുക. ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാനും കഴിയും.

Top