ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ.യുടെ ചെയര്‍മാനായി എം.ഡി. മല്യയെ നിയമിക്കാന്‍ സാധ്യത. ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അദ്ദേഹം ഈയിടെ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എത്തുകയായിരുന്നു.
നിലവിലെ ചെയര്‍മാന്‍ എം.കെ. ശര്‍മയുടെ കാലാവധി ജൂണ്‍ 30നാണ് അവസാനിക്കുന്നത്. വീഡിയോകോണിന് വായ്പ നല്‍കിയ കേസില്‍ ബാങ്കിന്റെ എം.ഡി. ചന്ദ കൊച്ചാര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് മാറ്റ വരുത്തുന്നത്. ചന്ദ കൊച്ചാറിനു വേണ്ടി തുടക്കത്തില്‍ ശക്തമായി വാദിച്ചിരുന്നയാളാണ് ശര്‍മ