മുംബൈ: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 76 ശതമാനം ഇടിഞ്ഞു.
702 കോടി രൂപയാണ് നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 2,922 കോടിയായിരുന്നു ലാഭം.
നിഷ്‌ക്രിയ ആസ്തിയിലുണ്ടായ വര്‍ധനവാണ് ബാങ്കിന് തിരിച്ചടിയായത്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ 10,014 കോടിയായിരുന്ന നിഷ്‌ക്രിയ ആസ്തി 13,297 കോടിയായി വര്‍ധിച്ചു. 32.74 ശതമാനമാണ് വര്‍ധന.
പലിശ വരുമാനത്തില്‍ 6.4 ശതമാനംവര്‍ധനവുണ്ടായതായും കമ്പനി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബാങ്കിന്റെ ഇന്‍ഷുറന്‍സ് വിഭാഗമായ ഐസിഐസിഐ ലൈഫിന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
രണ്ട് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് അഞ്ച് രൂപവീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.