കൊച്ചി: സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കൂട്ടി. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. പുതിയ പലിശ നിരക്ക് വ്യാഴാഴ്ച മുതൽ നിലവിൽ വരും. എൻ.ആർ.ഒ., എൻ.ആർ.ഇ. നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.