കൊച്ചി: വിദേശ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാവുന്ന മണി ട്രാന്‍സ്ഫര്‍ സേവനമായ മണി 2 ഇന്ത്യ (എം2ഐ) വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമായി ഐ.സി.ഐ.സി.ഐ ബാങ്ക്.
മൂന്നു ക്ലിക്കില്‍ ഇന്ത്യയിലേക്ക് അതിവേഗം പണം അയക്കാവുന്ന വിധമാണ് വെബ്‌സൈറ്രിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും രൂപകല്പന. മൊബൈല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഓപ്ഷന്‍ കൂടി ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടും അതോടൊപ്പം വീക്ഷിക്കാനാകും.
എം2ഐ വെബ്‌സൈറ്റില്‍ നിന്ന് രാജ്യത്തെ നൂറിലധികം എന്റിറ്രികളിലേക്ക് വിദേശത്തു നിന്ന് നേരിട്ട് പണം അയക്കാന്‍ സാധിക്കും. ടെലിഫോണ്‍ ബില്‍, ഇന്‍ഷ്വറന്‍സ് പ്രീമീയം, പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ സേവനം ഉപയോഗിക്കാം.
ഏത് ബാങ്ക് ഇടപാടുകാര്‍ക്കും എം2ഐ വെബ്‌സൈറ്രിന്റെയും മൊബൈല്‍ ആപ്പിന്റെയും സേവനം ഉപയോഗിക്കാമെന്നതും മികവാണ്.