‘ഐബോക്സ്’ എന്ന നൂതന സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക്, റിട്ടേണ്‍ ചെക്കുകള്‍ തുടങ്ങിയവ വീടിന് അല്ലെങ്കില്‍ ഓഫീസിന് ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍ നിന്നും ഏതു സമയത്തും തടസമില്ലാതെ സ്വയം സ്വീകരിക്കാവുന്ന സംവിധാനമാണ് ‘ഐബോക്സ്’.
ഈ നൂതന സംവിധാനം രാജ്യത്തെ 17 നഗരങ്ങളിലെ 50 ഓളം ബ്രാഞ്ചുകളിലാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ ഇത്തരം പാക്കേജുകള്‍ വീട്ടില്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഇത് ഉപകാരപ്രദമാകുന്നു. പൂര്‍ണമായും സുരക്ഷിതമായതുകൊണ്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അവധി ദിവസം ഉള്‍പ്പടെ ഒടിപി അധിഷ്ഠിതമായ ഈ സംവിധാനം ഉപയോഗിക്കാം.
പൂര്‍ണമായും ഓട്ടോമാറ്റിക്കാണിത്. ഉപഭോക്താവിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തങ്ങള്‍ എന്നും നൂതനമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ബാങ്കില്‍ നിന്നും ലഭിക്കേണ്ട വസ്തുക്കള്‍ സൗകര്യപ്രദമായിലഭ്യമാക്കുന്നതിനാണ് ഐബോക്സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഈ സൗകര്യം അവധി ദിവസം ഉള്‍പ്പെടെ ഏഴുദിവസം 24 മണിക്കൂറും ലഭ്യമാണെന്നും ഐസിഐസിഐ ബാങ്ക് പ്രസിഡന്റ് സന്ദീപ് ബത്ര പറഞ്ഞു.
ഓട്ടോമാറ്റിക്കായതുകൊണ്ട് ഡെലിവറി വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ എസ്എംഎസ് വഴി ഉപഭോക്താവിന് ലഭിച്ചുകൊണ്ടിരിക്കും.