ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങും. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്ക് ബന്ധം വഷളായതിനിടെയാണ് വാദം തുടങ്ങുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരാകുക. വേണു രാജാമണി അടക്കമുള്ള ഉദ്യോഗസ്ഥരും കേസ് കൈകാര്യം ചെയ്യാന്‍ ഇന്ത്യ നിയോഗിച്ച നയതന്ത്ര സംഘത്തിലുണ്ട്. കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്ക്് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ ബന്ധം പാക്കിസ്ഥാന്‍ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വാദിക്കും.
അതേസമയം മുസ്ലീം പേരിലെടുത്ത പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും, ബലൂചിസ്ഥാനില്‍ ചാര പ്രവര്‍ത്തനത്തിന് എത്തിയെന്നതിന് തെളിവുണ്ടെന്നുമാകും പാക്കിസ്ഥാന്‍ വാദമുന്നയിക്കുക.