കറാച്ചി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അപ്പീല്‍ നല്‍കാന്‍ ആറുമാസം സമയം നല്‍കണമെന്ന ഇന്ത്യയുടെ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയെന്ന് പാക്കിസ്താന്‍.
പാക്ക് മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അപ്പീല്‍ നല്‍കാന്‍ ആറ് മാസം സാവകാശം വേണമെന്ന ഇന്ത്യയുടെ ആവശ്യം ഐസിജെ തള്ളിയെന്നും സെപ്തംബര്‍ 31നകം അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സെപ്തംബറില്‍ ഇന്ത്യ അപ്പീല്‍ നല്‍കിയാല്‍ മറുപടിക്ക് പാക്കിസ്താന് അറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.