ന്യൂഡല്‍ഹി: ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആസ്ഥാനം താത്കാലികമായി അടച്ചു. രണ്ടു ദിവസത്തേക്കാണ് അടച്ചത്.
ഇവിടെ മീറ്റിംഗിന് എത്തിയ മുംബൈയില്‍ നിന്നുള്ള ഗവേഷകനാണ് കോവിഡ് സ്ഥിരീകരിച്ചത്. നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍, ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ഐ.സി.എം.ആര്‍. എപ്പിഡെമിയോളജിസ്റ്റ് ഡിവിഷന്‍ മേധാവി ഡോ. ആര്‍.ആര്‍. ഗംഗാധര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, ഐസിഎംആര്‍ ആസ്ഥാന കെട്ടിടം അണുനശീകരണം നടത്തുമെന്നും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി ഐസിഎംആര്‍ ഇന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.