‘വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ് ഇയര്‍ 2017’ അവാര്‍ഡ് ‘ഐകോണിക്’ നേടി

സുന്ദരികള്‍ക്കും സുന്ദരന്‍മാര്‍ക്കും മാത്രമല്ല വാഹനങ്ങള്‍ക്കുമുണ്ട് അവാര്‍ഡുകള്‍.

ഇങ്ങനെ തിരഞ്ഞെടുപ്പ് മത്സരത്തില്‍ വനിതകളുടെ ഇഷ്ട കാറായി ഹ്യുണ്ടേയിയുടെ ‘ഐകോണിക്’ തിരഞ്ഞെടുക്കപ്പെട്ടു.

‘വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ് ഇയര്‍ 2017’ ബഹുമതിക്കു പുറമെ ഗ്രീന്‍ കാര്‍ വിഭാഗത്തിലും ‘ഐകോണിക്’ അവാര്‍ഡ് നേടി.

20 രാജ്യങ്ങളില്‍ നിന്നുള്ള 25 പ്രമുഖ വനിതാ മോട്ടോറിങ് മാധ്യമ പ്രവര്‍ത്തകരുടെ സമിതിയാണ് കാറുകളുടെ വിധി നിര്‍ണ്ണയിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ‘രേണുക കൃപലാനി’യും സമിതിയില്‍ ഉണ്ടായിരുന്നു.

‘ഫാമിലി കാര്‍ ഓഫ് ദ് ഇയര്‍’ ആയി ‘മസ്ദ സി എക്‌സ്—ഫൈവ്’ തിരഞ്ഞെടുത്തു. ബജറ്റ് കാറായി ‘ഫോഡ് ഫിയസ്റ്റയും മികച്ച ‘എസ് യു വി/ക്രോസോവറായി പ്യൂഷൊ ‘3008’ തിരഞ്ഞെടുക്കപ്പെട്ടു.

‘സിവിക് ടൈപ് ആര്‍’ പ്രകടനക്ഷമതയേറിയ കാറിനുള്ള അവാര്‍ഡ് നേടി.

ആദ്യകാല വിധികര്‍ത്താക്കളില്‍പെട്ട ഹോളി റീച്ചിന്റെ ഓര്‍മ്മ പുതുക്കുന്ന ‘ഡ്രീം കാര്‍ അവാര്‍ഡ്’ രണ്ടാം തവണയും ‘മക്ലാരന്‍’ സ്വന്തമാക്കി.

ആദ്യഘട്ടത്തിലുണ്ടായിരുന്ന 420 നാമനിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി 60 കാറുളായി കുറയ്ക്കുകയായിരുന്നു. തുടര്‍ന്ന് രഹസ്യ ബാലറ്റ് വഴിയായിരുന്നു അന്തിമ ജേതാക്കളുടെ തിരഞ്ഞെടുപ്പ്.

Top