GTX വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്‍വാഗൺ

ഫോക്സ്‍വാഗൺ ഈയിടെയായി തങ്ങളുടെ ID മോഡൽ നിരയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ജർമ്മൻ നിർമ്മാതാക്കൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ID.4 GTX ടീസ് ചെയ്യാൻ തുടങ്ങിയത്. ഏപ്രിൽ 28 -ന് വാഹനത്തിന്റെ ലോക പ്രീമിയർ ഉണ്ടായിരിക്കുമെന്ന് ടീസർ സ്ഥിരീകരിച്ചു. യൂറോപ്പിനായി ലക്ഷ്യമിട്ടുള്ള മോഡൽ GTI, GTE, GTD മോഡലുകൾ അടങ്ങുന്ന GT ശ്രേണിയിൽ ചേരും.

അന്താരാഷ്ട്ര വിപണികളിലെ സാധാരണ മോഡലുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഹോട്ട് വേരിയന്റുകൾക്ക് ബ്രാൻഡ് പ്രശസ്തമാണ്. ഭാവിയെ സംബന്ധിച്ചിടത്തോളം, ഫോക്സ്‍വാഗണിൽ നിന്നുള്ള കൂടുതൽ സീറോ-എമിഷൻ വാഹനങ്ങളിൽ GTX -നെയിംപ്ലേറ്റ് ഉപയോഗിക്കും.

2020 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച സ്റ്റാൻഡേർഡ് ID.4 അടിസ്ഥാനമാക്കി ഫോക്സ്‍വാഗൺ ഫ്രണ്ട് ആക്‌സിലിൽ ഒരു പുതിയ ഇലക്ട്രിക് മോട്ടോർ ചേർക്കും.

204 bhp കരുത്തും 310 Nm torque ഉം പുറപ്പെടുവിക്കുന്ന റിയർ മൗണ്ടഡ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് പതിവ് ID.4 -ൽ വരുന്നത്, ഇത് 8.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

Top