ഇടമലയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് 164 അടിയെത്തിയാൽ ഷട്ടറുകൾ തുറക്കും

കൊച്ചി: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും നിലവിലെ മഴ മുന്നറിയിപ്പ് കണക്കിലെടുത്തും റൂൾ ലെവൽ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാ​ഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും.

പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്. കാലടിയിൽ 1.415 മീറ്ററും മാർത്താണ്ഡ വർമ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയിൽ 0.80 മീറ്ററുമാണ് ജലനിരപ്പ്.

Top