ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു; ഇനി പെരിയാറിലേക്ക് ഒഴുകുന്നത് 100 ഘനമീറ്റര്‍ വെള്ളം

കോതമംഗലം: ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ പൂര്‍ണമായി അടച്ചു. ഇതോടെ പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 100 ഘനമീറ്ററായി കുറഞ്ഞു.

നാലു ഷട്ടറുകളില്‍ അവശേഷിക്കുന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം മാത്രമാണ് നിലവില്‍ തുറന്നിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 167.7 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്.

ജലനിരപ്പ് 167 മീറ്ററിലെത്തിച്ചശേഷം ശേഷിക്കുന്ന ഷട്ടറുകള്‍ കൂടി അടയ്ക്കാനാണ് കെഎസ്ഇബിയുടെ ആലോചന.

169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞയാഴ്ച ജലനിരപ്പ് 170 മീറ്റര്‍ മറികടന്നിരുന്നു.

തുലാവര്‍ഷം കൂടി കണക്കിലെടുത്താണ് ജലനിരപ്പ് 167 മീറ്ററായി നിലനിര്‍ത്താന്‍ ആലോചിക്കുന്നത്.

Top