എറണാകുളം: കൊച്ചി ഇടപ്പള്ളിയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ട് പരിശോധന നടത്തുന്നു. വടക്കോട്ടുള്ള ട്രെയിനുകള്‍ കടന്നു പോകുന്ന പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.
ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ്സ് ട്രെയിന്‍ കടന്നു പോകാനിരിക്കെയാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഈ ട്രെയിന്‍ കളമശേരി സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മറുവശത്തെ പാളത്തില്‍ കൂടി വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തി വിടുന്നത്.