രാജിവെച്ച നടിമാര്‍ ശത്രുക്കളല്ല, തര്‍ക്കം ചര്‍ച്ച ചെയ്ത് തീര്‍ക്കുമെന്ന് ഇടവേള ബാബു

കൊച്ചി: താരസംഘടന ‘അമ്മ’യില്‍ ഉടലെടുത്ത തര്‍ക്കം ചര്‍ച്ച ചെയ്ത് തീര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

നടന്‍ ദിലീപ് ഇന്ന് അമ്മക്ക് അയച്ച കത്തിനെ കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു അറിയിച്ചു. കത്തിനെ കുറിച്ച് അമ്മയുടെ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നും, മോഹന്‍ലാല്‍ കേരളത്തില്‍ എത്തിയതിന് ശേഷം യോഗത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി.

മാത്രമല്ല, രാജിവെച്ച നടിമാര്‍ അമ്മയുടെ ശത്രുക്കളല്ലെന്നും പറ്റുമെങ്കില്‍ അവരുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു.

Top