മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേര് മാറ്റാനുളള ബാങ്കിന്റെ തീരുമാനം റിസര്‍വ് ബാങ്ക് നിരസിച്ചു.കഴിഞ്ഞമാസം ചേര്‍ന്ന ഐഡിബിഐ ബാങ്കിന്റെ ഉന്നതതല സമിതിയാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്. ബാങ്കിന്റെ പേരുമാറ്റാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കിട്ടില്ല.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേരിനൊപ്പം എല്‍ഐസി എന്ന് ചേര്‍ക്കാനാണ് ഐഡിബിഐ തീരുമാനിച്ചിരുന്നത്.എല്‍ഐസി ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എന്ന പേരാണ് ബാങ്ക് തിരഞ്ഞെടുത്തിരിക്കുന്നത്.എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളും ബാങ്കിന്റെ പരിഗണനയിലുണ്ടായിരുന്നു.
ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികളാണ് എല്‍ഐസി ഏറ്റെടുത്തത്.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബാങ്കിങ് രംഗത്തേക്കുളള ചുവടുവയ്പ്പിന്റെ ഭാഗമായാണ് ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്തത്.ഐഡിബിഐ ബാങ്കിനെ ഇനി മുതല്‍ സ്വകാര്യ ബാങ്കായാണ് പരിഗണിക്കുകയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു