മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേര് മാറ്റാനുളള ബാങ്കിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക്. കഴിഞ്ഞമാസം ചേര്‍ന്ന ഐഡിബിഐ ബാങ്കിന്റെ ഉന്നതതല സമിതിയാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ബാങ്കിന്റെ പേരുമാറ്റത്തോട് റിസര്‍വ് ബാങ്ക് അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേരിനൊപ്പം എല്‍ഐസി എന്ന് ചേര്‍ക്കാനാണ് ഐഡിബിഐയുടെ ശ്രമം. എല്‍ഐസി ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എന്ന പേരാണ് ബാങ്ക് തിരഞ്ഞെടുത്തിരിക്കുന്നത്. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളും ബാങ്കിന്റെ പരിഗണനയിലുണ്ട്.
ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികളാണ് എല്‍ഐസി ഏറ്റെടുത്തത്.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബാങ്കിങ് രംഗത്തേക്കുളള ചുവടുവയ്പ്പിന്റെ ഭാഗമായാണ് ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്തത്.