മുംബൈ: ഐ.ഡി.ബി.ഐ. ബാങ്കിലെ ഓഹരി എല്‍.ഐ.സി. ഉള്‍പ്പെടെയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മാസത്തോടെ തന്നെ ഓഹരി വില്‍പ്പനയുണ്ടാകുമെന്ന് ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ.ഡി.ബി.ഐ. ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് 81 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. ഇത് 50 ശതമാനത്തിന് താഴെയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകളുടെ കൂട്ടത്തില്‍ കിട്ടാക്കടത്തിന്റെ അനുപാതം ഏറ്റവും കൂടുതലുള്ളത് ഐ.ഡി.ബി.ഐക്കാണ്. ബാങ്കിലെ ഓഹരിപങ്കാളിത്തം കുറയ്ക്കാന്‍ രണ്ടു വര്‍ഷമായി കേന്ദ്രം ശ്രമിക്കുന്നുമുണ്ട്.
പ്രതിസന്ധിയില്‍ നിന്ന് ബാങ്കിനെ കരകയറ്റാനായി കഴിഞ്ഞ വര്‍ഷം എം.കെ. ജെയിനിനെ എം.ഡിയായി നിയമിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഈയിടെ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി പോയി. എസ്.ബി.ഐയുടെ മാനേജിങ് ഡയറക്ടര്‍ ബി. ശ്രീറാമിന് ഐ.ഡി.ബി.ഐ. ബാങ്കിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം ചുതല ഏറ്റെടുത്തിട്ടില്ല.