5000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് ഐ ഡി ബി ഐ ബാങ്ക്

മുംബൈ : ബാങ്കിന്റെ മൂലധനം ഉയര്‍ത്തുന്നതിനായി ഈ സാമ്പത്തിക വര്‍ഷം 5000 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് ഐ ഡി ബി ഐ ബാങ്ക്.

ഇതിനായി 5000 കോടിയുടെ ആസ്തി വിറ്റഴിക്കാനായാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഐഡിബിഐ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ മനോജ് കുമാര്‍ ജെയിന്‍ പറഞ്ഞു.

ശരിയായ മൂല്യനിര്‍ണയത്തിനായി പ്രവര്‍ത്തിക്കാന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അദ്ധ്യക്ഷനായുള്ള ഒരു സമിതി കൂടി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 17 സാമ്പത്തിക വര്‍ഷം 27,575 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുമെന്നായിരുന്നു മാനേജ്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ചത്ര ലാഭം തങ്ങള്‍ക്ക് നേടാനായില്ല അതിനാലാണ് ഇത്തരമൊരു സമാഹരണം ലക്ഷ്യമിട്ടതെന്നും ജെയിന്‍ പറഞ്ഞു.

Top