വോഡഫോണ്‍ -ഐഡിയ 15,000 കോടി സമാഹരിക്കും

ഡിയ വോഡഫോണ്‍ ലയനത്തിനു ശേഷം പുതിയ കമ്പനിയുടെ പേര് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഇരു കമ്പനികളുടെയും ലയനത്തിന് ഇനി ടെലികോം മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിച്ചാല്‍ മതി. ലയനത്തിന്റെ ഭാഗമായി ഈമാസം 26 ന് ഐഡിയ സെല്ലുലാര്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ കടപ്പത്രത്തിലൂടെ 15000 കോടി രൂപ സമാഹരിക്കാന്‍ ഐഡിയ ആലോചിക്കുന്നുണ്ട്.

iea-voda

കഴിഞ്ഞ ദിവസം ഐഡിയ ട്രായ്ക്ക് നല്‍കിയ രേഖയിലാണ് പേരുമാറ്റുന്നതും പണം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് റഗുലേറ്റര്‍, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, കോമ്പറ്റീഷന്‍ കമ്മീഷന്‍ എന്നിവയില്‍ നിന്നും ലയനത്തിനാവശ്യമായ അനുമതി ഇരു കമ്പനികളും നേടിക്കഴിഞ്ഞു. ഇരു കമ്പനികളും ലയിക്കുന്നതോടെ 44 കോടി ഉപയോക്താക്കളുള്ള രാജ്യത്തെ ഏറ്റവും കൂടുതല്‍ വിപണി പങ്കാളിത്തമുള്ള സ്ഥാപനമായി പുതിയ കമ്പനി മാറും.

Top