ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്

ജറുസലെം: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഷാതി ബറ്റാലിയന്‍ കമാന്‍ഡറെ ഇസ്രായേല്‍ വധിച്ചതായി പ്രതിരോധ സേന അറിയിച്ചു.ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രദേശത്ത് റെയ്ഡ് നടത്തിയതിന്റെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാന്‍ഡര്‍ക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹൈതം ഖുവാജാരിയാണ് കൊല്ലപ്പെട്ടതെന്നും ഐഡിഎഫും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ പകുതിയോടെ വടക്കന്‍ ഗസ്സ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിന്റെ നിയന്ത്രണം ഐഡിഎഫ് ഏറ്റെടുത്തിരുന്നു. ‘ഇന്നലെ സജയ ബറ്റാലിയനില്‍ ചെയ്തതുപോലെ സൈറ്റ് പിന്തുടരുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ നിയന്ത്രിക്കുന്ന ഓരോ കമാന്‍ഡര്‍മാരെയും ഇല്ലാതാക്കുകയും ചെയ്യും’ എന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

ഞായറാഴ്ച വടക്കന്‍ ഗസ്സയിലെ ജബല്യ അഭയാര്‍ഥി ക്യാമ്പില്‍ വീണ്ടും ആക്രമണം ഉണ്ടായി.ശനിയാഴ്ച ഇസ്രായേല്‍ ജബല്യയെ ലക്ഷ്യമിട്ട് പ്രമുഖ ഫലസ്തീനിയന്‍ ശാസ്ത്രജ്ഞന്‍ സുഫ്യാന്‍ തായെയെ കൊലപ്പെടുത്തിയതായി പലസ്തീന്‍ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.ജാബല്യ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഐഡിഎഫില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ അറിയാന്‍ ഇന്റര്‍നെറ്റ് ലഭ്യതയുണ്ടായിരുന്നില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top