ഗള്‍ഫിലേക്ക് ചരസ് കടത്താന്‍ ശ്രമിച്ച കേസില്‍ ജയസൂര്യയുടെ ‘ഇടി’ സിനിമയിലെ വില്ലന്‍ പിടിയില്‍.
കാസര്‍ഗോഡ് തളങ്കര സ്വദേശി ബാവ ഹബീബാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. സംഭവുമായി ബന്ധപ്പെട്ട് അറഫാത്ത്, നിസാം എന്നിവര്‍ക്ക് വേണ്ടി കാസര്‍കോട് പൊലീസ് തിരച്ചില്‍ തുടരുകയാണ്.
തളങ്കര അബ്ദുള്‍ റസാഖ് സനാഫ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ വ്യാഴാഴ്ച്ച അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുകയായിരുന്ന റസാഖിന്റെ കൈവശം പ്രതികളില്‍ ഒരാളായ നിസാം ഒരു ജോഡി ഷര്‍ട്ടും പാന്റും ഏല്‍പിച്ചു.
ദുബായിലുള്ള സുഹൃത്ത് അറഫാത്തിന് നല്‍കണമെന്ന് പറഞ്ഞായിരുന്നു ഷര്‍ട്ട് കൈമാറിയത്. എന്നാല്‍ പരിശോധനയില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ചരസ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹബീബാണ് ചരസ് കടത്തിന് പിന്നിലെ മുഖ്യ കണ്ണിയെന്ന് കണ്ടെത്തിയത്. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് ചരസ് എത്തിക്കുന്ന റാക്കറ്റിലെ പ്രധാനിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.
കേരള അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ഇടി പറയുന്നത്.
സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും.
സൂസൂസുധി വാത്മീകത്തിലെ ശിവതയാണ് നായിക. മധുപാല്‍, സുനില്‍ സുഗത, തമിഴ് നടന്‍ സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ അറോസ് ഇര്‍ഫാനും സംവിധായകനും ചേര്‍ന്നൊരുക്കുന്നു. അജാസ്, അരുണ്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രം നാളെ റിലീസ് ചെയ്യും.