IDSFFK : അപർണാ ബാലമുരളി ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങും

തിരുവനന്തപുരം :രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന്(വ്യാഴാഴ്ച) ആരംഭിക്കും. ആദ്യ ഡെലിഗേറ്റ് പാസ് നടി അപർണാ ബാലമുരളി ഏറ്റുവാങ്ങും. വൈകിട്ട് 4.30 ന് കൈരളി തിയേറ്റർ കോപ്ലക്സിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അക്കാഡമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനചടങ്ങിന് ശേഷം കൈരളി തിയേറ്ററിൽ പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടറിലൂടെ പ്രതിനിധികൾക്കുള്ള പാസുകൾ വിതരണം ചെയ്യും. 1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് ഇന്ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേളയിൽ ഒഴിവുള്ള പാസുകൾക്കായുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപാ വീതവും വിദ്യാർത്ഥികൾ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത. വിശദ വിവരങ്ങൾ 8304881172 എന്ന നമ്പറിൽ ലഭ്യമാണ്.

Top