തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായി കുറഞ്ഞു. 16 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 0.76 അടി വെള്ളമാണ്.
അതേ സമയം, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം നടന്നില്ല. കാലാവസ്ഥ മോശമായതിനാല്‍ അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഇടുക്കിയില്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വയനാട്ടിലേയ്ക്ക് പോയി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും ചീഫ് സെക്രട്ടറിയും ഡിജിപിയും അടങ്ങിയ സംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അല്‍പ്പ സമയത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ സംഘം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തും. അവിടുത്തെ പ്രളയബാധിത പ്രദേശങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയവ സംഘം സന്ദര്‍ശിക്കും. തുടര്‍ന്ന് അവലോകന യോഗവും ഉണ്ടാകും.