തൊഴുപുഴ: ഇടുക്കി ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം.
ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. നദീ തീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയണമെന്നും നദീതീരത്തിന് 100 മീറ്റര്‍ പരിധിയില്‍ ആരെയും പോകാന്‍ അനുവദിക്കരുതെന്നും വെള്ളം പൊങ്ങുമ്പോള്‍ സെല്‍ഫിയും ഫോട്ടോയും എടുക്കാന്‍ അനുവദിക്കരുതെന്നും അതോറിറ്റിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഡാം തുറക്കുമ്പോള്‍ വെളളം പൊങ്ങാനിടയുള്ള അഞ്ച് പഞ്ചായത്തുകളില്‍ വിനോദസഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മരിയപുരം, വാഴത്തോപ്പ് കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തുക്കുടി എന്നീ പഞ്ചായത്തുകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.