ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നിരിക്കുന്നത്. ഒരു സെക്കന്റില്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് വിടുക.
തുടര്‍ന്ന് പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലു മണിയ്ക്ക് ശേഷം ഷട്ടര്‍ ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. അതേസമയം മുല്ലപ്പെരിയാറില്‍ മഴ ശക്തമാവുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 131.4 അടിയായി.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.