കനത്ത മഴ; ചെറുതോണി പുഴയില്‍ ശക്തമായ കുത്തൊഴുക്ക്, ജാഗ്രതാ നിര്‍ദേശം

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ ചെറുതോണി പുഴയില്‍ ശക്തമായ കുത്തൊഴുക്ക്. തുടര്‍ന്ന് ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചെറുതോണി ടൗണിലും വെള്ളം കയറിയ നിലയാണ്. ടൗണില്‍ നിന്നു ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ ഇവിടെ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതാണ്. ഇതോടെ ചെറുതോണിയില്‍ നിന്നും സെക്കന്റില്‍ 14 ലക്ഷം ലിറ്റര്‍ പുറത്തേക്ക് ഒഴുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top