ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുമെന്ന് സൂചന

ഇടുക്കി: ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുമെന്നാണ് സൂചന.

നിലവില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ എത്തിയതോടെയാണ് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച ജലനിരപ്പ് ഉയര്‍ന്നതോടെ അടച്ച മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തുറക്കുകയായിരുന്നു. ആകെയുള്ള നാലു ഷട്ടറുകളില്‍ രണ്ടെണ്ണത്തിലൂടെ നിലവില്‍ വെള്ളമൊഴുക്കി വിടുകയാണ്.

Top