ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇരട്ടയാര്‍ ഡാം ഏത് നിമിഷവും തുറന്നുവിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇരട്ടയാര്‍ നോര്‍ത്ത്, പുത്തന്‍പാലം, ഈട്ടിത്തോപ്പ്, കല്ലാര്‍മുക്ക് തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
ഇടുക്കി, ഡാംടോപ്പ്, നാരകക്കാനം, മരിയാപുരം പ്രദേശങ്ങളില്‍ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്കായി ന്യൂമാന്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പും തുടങ്ങി. ഇവിടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.