തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം അടച്ചു. നിലവില്‍ 2,391 അടിയാണ് ഡാമിലെ ജലനിരപ്പ്. ഓഗസ്റ്റ് ഒന്‍പതിനാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്.
നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് കുറയ്ക്കുന്നതിനായി ഷട്ടറുകള്‍ തുറന്നുവയ്ക്കുകയായിരുന്നു. തുലാവര്‍ഷം വരെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍.
നേരത്തെ, ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ കൂടി അടച്ചിരുന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ മാത്രമായിരുന്നു തുറന്നിട്ടിരുന്നത്.
26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് ട്രയല്‍ റണ്ണിനായി തുറന്നത്. പിന്നീട് ജലനിരപ്പ് വര്‍ധിച്ചതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകുളും ഉയര്‍ത്തിയിരുന്നു.