ഇടുക്കി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാനില്ലെന്ന് പരാതി. കണ്ണന് ദേവന് കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്-രസിതന്‍നിസ ദമ്പതികളുടെ മൂത്ത മകന് നവറുദ്ദീനെ(6)യാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത്.
നവറുദ്ദീന്റെ സഹോദരന് അഫ്സല് അലിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് രാവിലെ കുട്ടിയുമായി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോയിരുന്നു.
ഉച്ചയോടെ നനവറുദ്ദീനെ വീട്ടിലാക്കിയ നൂറുമുഹമ്മദ്ദ് തൊഴിലാളികള്‍ക്കൊപ്പം വിറകുശേഖരിക്കാന്‍ കാട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, വൈകുന്നേരത്തോടെ മടങ്ങിയെത്തിയ നൂര്‍മുഹമ്മദ് വീട്ടില്‍ കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു, മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേതൃത്വത്വത്തില്‍ പരിശോധന തുടരുകയാണ്.