5000 രൂപ കൈക്കൂലി വാങ്ങി; എഎസ്‌ഐയ്ക്ക് അരലക്ഷം രൂപ പിഴയും 2 വര്‍ഷം തടവും

ഇടുക്കി: 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശാന്തന്‍പാറ സ്റ്റേഷനിലെ എ.എസ്.ഐ എം.വി.ജോയിക്ക് രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് വിധി പ്രസ്ഥാവിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജന്റെ കൈയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.

2011ല്‍ ഒരു കേസില്‍ നിന്നും രാജനെ ഒഴിവാക്കാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പി പി.ടി. കൃഷ്ണന്‍കുട്ടിയാണ് കേസ് അന്വേഷിച്ചത്.

Top