അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ക്ലാസ് നടത്താന്‍ അനുമതിയില്ല

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്‍ അനുമതി നിഷേധിച്ചു.

ആശുപത്രിയില്‍ നടപ്പാക്കിയിരുന്ന കാര്യങ്ങള്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി കൊണ്ട് അനുമതി വാങ്ങുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഈ വര്‍ഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനക്ക് മുമ്പ് മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്ന് അധ്യാപകരെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധനയില്‍ അധ്യാപകരുടെ കുറവ് അടക്കം പല പ്രശ്‌നങ്ങളും കണ്ടെത്തി കൊണ്ടാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

Top