പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

drown-death

ഇടുക്കി: ഇടുക്കിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ സെറ്റില്‍മെന്റ് കോളനി സ്വദേശി അറയ്ക്കല്‍ വീട്ടില്‍ രഞ്ജിത്ത് ആന്റണി (26)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയോടെയാണ് ആറ് സുഹൃത്തുക്കളോടൊപ്പം കുണ്ടളയാറിലെ ഗ്രാംസ്ലാന്‍ഡ് ഭാഗത്തുള്ള മാട്ടുപ്പാലം ഭാഗത്ത് യുവാവ് കുളിക്കാനിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാരും അഗ്‌നിശമനാ സേനാംഗങ്ങളും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ദരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Top