ഇടുക്കി: കട്ടപ്പനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടേത് ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തില്‍ വീട്ടമ്മ വിഷം കഴിച്ചിരുന്നതായി ബോധ്യപ്പെട്ടു. വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് കട്ടപ്പന വാഴവര സ്വദേശി റോസമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി റോസമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.