സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ഇടുക്കിക്ക് സ്വര്‍ണം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ ഇടുക്കിക്ക് സ്വര്‍ണം. എസ്എന്‍വിഎച്ച്എസ്എസ് എന്‍ആര്‍ സിറ്റിയിലെ അഭിനവ് സത്യനാണ് ഒന്നാമതെത്തിയത്. മലപ്പുറത്തിനും കോഴിക്കോടിനുമാണ് ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും.

50 പോയന്റുമായി നിലവില്‍ പാലക്കാട് ആണ് മുന്നില്‍. ഏഴ് സ്വര്‍ണവും നാലു വെള്ളിയും മൂന്ന് വെങ്കലവുമടക്കമാണ് പാലക്കാടിന്റെ നേട്ടം.നാലു സ്വര്‍ണവുമായി മലപ്പുറവും മൂന്നു സ്വര്‍ണവുമായി കാസര്‍കോടും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്. അതേസമയം മീറ്റിലെ വേഗമേറിയ താരങ്ങളെ ഇന്നറിയാം. രാവിലെയും വൈകിട്ടുമായി എല്ലാ വിഭാഗത്തിലും 100 മീറ്റര്‍ ഓട്ടമത്സരം നടക്കും. ആകെ 22 ഫൈനലുകളാണ് ഇന്ന് നടക്കുക.

Top