ഇടുക്കി: ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മഞ്ഞനിറത്തില്‍ മഴ. അമ്ല മഴയെന്നു സംശയം. ചെടികളുടെ ഇലകള്‍ കരിഞ്ഞുണങ്ങി. രണ്ടാഴ്ചയ്ക്കിടെ പലതവണ ഈ പ്രതിഭാസമുണ്ടായതായും മഴ പെയ്യുന്ന സമയത്ത് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു.
വ്യാപകമായ രീതിയില്‍ കൃഷിനാശം ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കനത്ത ചൂടും ഈ ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. അതേസമയം, ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.