അടയ്ക്കാ കളത്തില്‍ പണിയെടുത്ത കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച് ബാലക്ഷേമ സമിതി

ഇടുക്കി: അടയ്ക്കാ കളത്തില്‍ ബാലവേല ചെയ്തിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം.

വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികള്‍ പണിയെടുത്തുകൊണ്ടിരുന്നത്. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ പ്രധാന ജോലി. തുടര്‍ച്ചയായി പണിയെടുത്തതിനാല്‍ പലരുടെയും കൈ മുറിഞ്ഞ നിലയിലാണ്.

സംഭവത്തില്‍ അന്വേഷണം നടത്തി നടത്തിപ്പുകാരനെതിരെ നടപടിയെടുക്കാന്‍ ബാലക്ഷേമ സമിതി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സമിതിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. അസം സ്വദേശികളാണ് കുട്ടികള്‍. 9നും 15 വയസിനും ഇടയില്‍ പ്രായമുള്ള അസം സ്വദേശികളാണ് കുട്ടികള്‍.

47 കുടുംബങ്ങളെ അസമില്‍ നിന്ന് അടയ്ക്ക് കളത്തില്‍ പണിയെടുക്കുന്നതിനായി എത്തിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അടയ്ക്കാ കളം നടത്തിപ്പുകാരാനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Top