ഇടുക്കിയില്‍ വീണ്ടും ഭൂചലനം; കാല്‍വരി മൗണ്ടാണ് പ്രഭവകേന്ദ്രം

ഇടുക്കി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നേരിയ ഭൂചലനം. ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രത രേഖപ്പെടുത്തി. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഭൂചലനമുണ്ടാകുന്നത്. രാത്രി 7.43-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച അനുഭവപ്പെട്ടത് പോലെത്തന്നെ പ്രകമ്പനത്തോടെയാണ് ഇന്നും ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 1.5 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

പ്രഭവകേന്ദ്രം ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടാണെന്നും വിദഗ്ധര്‍ അറിയിച്ചു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി രണ്ട് ഭൂചലനങ്ങളാണ്, നേരിയ രീതിയിലെങ്കിലും, തുടര്‍ച്ചയായി അനുഭവപ്പെട്ടത്. രാത്രി 10.15-നും 10.25-നും ഇടയിലാണ് തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായത്. നേരിയ പ്രകമ്പനത്തോടെയുണ്ടായ ശക്തമായ മുഴക്കം അനുഭവപ്പെട്ടത് ആളുകളെ പരിഭ്രാന്തരാക്കുകയും ചെയ്തു. ഇടുക്കിയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തെക്കുറിച്ച് പരിശോധിച്ച് വിവരങ്ങള്‍ നല്‍കുമെന്നാണ് കെഎസ്ഇബി ഗവേഷണവിഭാഗം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നും ഭൂചലനമുണ്ടാകുന്നത്.

Top